Sunday, August 29, 2010

നനഞ്ഞ കാഴ്ച്ചകള്‍ (സബീന എം. സാലി ആലുവ‍)

ചിതറിവീണ വെയിലിന്റെ മഞ്ഞനിറം നേര്‍ത്തുവരുതിനനുസരിച്ച്‌ പകലിന്റെ ചൂടും കൂടികൊണ്ടിരുന്നു. നേരം പരപരാ വെളുത്തപ്പോള്‍ ഒരുതുടം പഴങ്കഞ്ഞിയും മോന്തിക്കൊണ്ട്‌ പണികള്‍ തുടങ്ങിയതായിരുന്നു താച്ചുകുട്ടിതാത്ത. തലേന്നാള്‍ പെയ്ത മഴയില്‍ നനഞ്ഞുചീര്‍ത്ത കൊതുമ്പും മടലുമൊക്കെ മണ്ണുതട്ടി, ടാറിട്ട റോഡിന്റെ അരികു ചേര്‍ത്ത്‌ നിരത്തി വയ്ക്കുതിനിടയില്‍, അവയുടെ തണ്ണുപ്പുപ്പറ്റി സുഖിച്ചിരുന്ന പോക്കാച്ചിത്തവളകള്‍ പ്രതിഷേധസ്വരമുയര്‍ത്തി ചാടിയകന്നുപോയി. റേഷന്‍ മണ്ണെണ്ണ തീര്‍ന്നിട്ട്‌ ദിവസങ്ങളായി. ഇനിയിപ്പോള്‍ ഇതെല്ലാം ഉണക്കിപ്പെറുക്കി എടുത്തിട്ടുവേണം അടുപ്പ്‌ പുകയ്ക്കുവാന്‍ എന്ന ആത്മഗതവുമായി തിരികെയെത്തിയപ്പോഴെ, തെക്കേലെ മാലൂന്റെ വിരിയിച്ചിറക്കിയ പത്തിരുപത്‌ കോഴിക്കുഞ്ഞുങ്ങളും തള്ളയും കൂടി, അടിച്ചുവാരിയിട്ടിരുന്ന മുറ്റമാകെ വൃത്തികേടാക്കിയിരിക്കുന്നു. അരിശം മൂത്ത്‌ ഒരുപിടി മണ്ണുവാരി അവറ്റകള്‍ക്കുനേരെ എറിഞ്ഞു, സ്വയം പിറുപിറുത്തുകൊണ്ട്‌ ചാവടിയുടെ പൊട്ടിപ്പൊളിഞ്ഞ അരത്തിണ്ണയില്‍ വന്നു കുത്തിയിരുന്നു. പ്രായത്തിന്റെ പരാധീനതകള്‍ ആ മുഖത്ത്‌ കാര്‍മേഘഛായ പരത്തിയിരുന്നു. കണ്ണുകളില്‍ തിമിരം വലക്കണ്ണികള്‍ വിരിക്കുവാന്‍ തുടങ്ങിയെങ്കിലും ക്ഷീണം മറ്‌ അവര്‍ പണിയെടുക്കുമായിരുന്നു.
ഇന്താ താത്താ ഇത്ര ദേഷ്യം? മീന്‍കാരന്‍ സൈതലവി ഇടവഴിയില്‍ നിന്ന്‌ കയ്യാലപ്പുറത്തുകൂടി തലനീട്ടി ചോദ്യമെറിഞ്ഞു. അയാളുടെ ചോദ്യത്തിന്‌ രണ്ടുമൂന്ന്‌ കുന്നന്‍ പൂച്ചകളുടെ കൂട്ടനിലവിളിയായിരുു‍ മറുപടി. താച്ചുതാത്ത അമര്‍ഷത്തോടെ മുഖം തിരിച്ചു. ഉടുത്തിരു കാച്ചിമുണ്ടിന്റെ കോന്തലകൊണ്ട്‌ വിയര്‍പ്പുതുള്ളികള്‍ അമര്‍ത്തിത്തുടച്ച്‌ എന്തോ ചിന്തിച്ചിട്ടെന്ന പോലെ തൂണിലേക്ക്‌ ചാരി. ഒരുപറ്റം പൂച്ചകളുടെ അകമ്പടിയോടെ സൈതലവിയും തന്റെ സൈക്കിളും തള്ളി നടന്നു നീങ്ങി. കുഴലൂത്തുകാരന്റെ കൂടെ പണ്ട്‌ എലികള്‍ പോയതുപോലെ.
ഏകമകള്‍ പാത്തുമ്മയുടെ ഇറങ്ങിപ്പോക്കായിരുന്നു താത്തയുടെ ഇന്നത്തെ ദേഷ്യത്തിനു മുഴുവന്‍ ഹേതു. കഴിഞ്ഞ ഭരണിക്ക്‌ ഇരുപത്തൊമ്പത്‌ തികഞ്ഞ പെണ്ണാണ്ണ്‌. ഈയിടെയായി അവളുടെ പോക്ക്‌ നേര്‍വഴിക്കല്ലെന്ന്‌ ഉമ്മാക്ക്‌ തോന്നിതുടങ്ങിയിരുന്നു. എങ്കിലും ഇത്ര വിരൂപിണിയായ തന്റെ മകളെ ആണുങ്ങളായിപ്പിറവരാരും തന്നെ തിരിഞ്ഞുനോക്കില്ലെന്നുതന്നെയായിരുന്നു അവരുടെ വിശ്വാസം. സൗന്ദര്യം എന്ന പദത്തിനൊരു വിപരീതമുണ്ടെങ്കില്‍ അത്‌ പാത്തുമ്മ തയൊയിരുന്നെന്നായിരുന്നു പരക്കെയുള്ള ധാരണ. ശരീരം മുഴുവന്‌ കടലമണിയോളം വലുപ്പമുള്ള മുഴകള്‍. അതിലെറെയും മുഖത്തുതന്നെ. ഒന്നു കണ്ടാല്‍ രണ്ടാമതൊന്നു നോക്കുണമെന്ന്‌ ആര്‍ക്കും തോന്നില്ല. ഇടതുകാലിനാണെങ്കില്‍ സ്വല്‍പ്പം മുടന്തും. ശരീരത്തിന്‌ പ്രായത്തിനൊത്ത വളര്‍ച്ചയും കുറവ്‌. വൃത്തിയുടെ കാര്യം പറയുകയേ വേണ്ട. ഒരു ബാര്‍ സോപ്പ്‌ മുഴുവന്‍ തേച്ചലക്കിയാലും ഉതിര്‍ന്നു പോകാത്തത്ര അഴക്കുപുരണ്ട ധാവണിയും ചുറ്റിയുള്ള അവളുടെ ആ മദ്ധ്യാഹ്ന സഞ്ചാരം ഒരു പതിവുകാഴ്ച്ചയാണ്‌. തോപ്പും തൊടികളും താണ്ടിയുള്ള ഒരു വിഗഹസഞ്ചാരം. എങ്ങോട്ടോ പോകുന്നു എപ്പോഴോ തിരിച്ചുവരുന്നു. പൊടിയന്‍ ചോവോന്റെ രണ്ടുമൂന്ന്‌ പിള്ളാരുമായിട്ടാണ്‌ ഇപ്പോഴത്തെ കൂട്ടുകെട്ട്‌. ഏതെങ്കിലും മാവിന്റെയോ ആഞ്ഞിലിയുടെയോ ചുവട്ടില്‍ നിരങ്ങിയിട്ട്‌ തിരിച്ചെത്താറാണ്‌ പതിവ്‌. കലി ആവേശിച്ച നളന്റെ വൈരൂപ്യം പോലെ ആരോ തന്റെ കുംടുംബത്തിനെതിരെ നടത്തിയ ആഭിചാരകര്‍മ്മത്തിന്റെ തിക്തഫലമാണ്‌ തന്റെ മകള്‍ക്ക്‌ കൈവന്ന വിരൂപത എന്നവര്‍ ഉറച്ചുവിശ്വസിച്ചു. മോക്ഷത്തിനായി നളനു വന്നുകിട്ടിയ കാര്‍ക്കോടദംശനം പോലൊന്ന്‌ മകള്‍ക്കും സംഭവിക്കണമെന്ന്‌ ഒരുപക്ഷെ ആ ഉമ്മ ആഗ്രഹിച്ചിരുു‍വോ. പകല്‍വെയിലും പടിഞ്ഞാറന്‍ കാറ്റുമേറ്റ്‌ അവള്‍ വിലസി നടക്കുമ്പോഴൊക്കെയും ആ മുറ്റത്തൊരു വേളിപ്പന്തല്‍ ഉയരില്ലെന്ന്‌ അവര്‍ക്കുറപ്പായിരുന്നു. ആ സൗന്ദര്യമില്ലായ്മ തയൊവാം ഒരനാഘാത കുസുമമായി അവള്‍ ഇത്രയും നാള്‍ തുടരാനിടയായതും.

ആല്‍ത്തറമുക്കില്‍ ഏറാമാടക്കട നടത്തിയിരു അസൈനാരായിരുന്നു താച്ചുകുട്ടിതാത്തായുടെ പുതിയാപ്ല. അലിയാറു ഹാജിയുടെ വയലില്‍ കന്നുപൂട്ടി നടന്നിരുന്നപ്പോള്‍ ആസ്മയുടെ ശല്യം കാരണം ആ പണി ഭാരമായി തോന്നുകയും പിന്നെ ഹാജിയാരുടെ നിര്‍ബന്ധപ്രകാരം മാടക്കട തുടങ്ങുകയും ചെയ്തു. ചെലവുകളെല്ലാം വഹിച്ചത്‌ ഹായിയാരുതന്നെ. കണക്കറ്റ സ്വത്തിനുടമയായിരുന്നിട്ടും അതിന്റേതായ യാതൊരു തലക്കനവും അദ്ദേഹത്തിനില്ലായിരുന്നു. എല്ലാവരോടും ഒരേ സഹായമനസ്ഥിതി. താത്തായും അവരുടെ വീട്ടിലെ പുറം പണികളില്‍ അു‍മുതല്‍ ഇന്നുവരെ സജീവമാണ്‌. ഇപ്പോഴും അവരുടെയൊക്കെ കാരുണ്യം കൊണ്ടുമാത്രം ഉമ്മയും മോളും ഒരുവിധം ജീവിച്ചു പോകുന്നു. പാത്തുമ്മ ജനിച്ച്‌ രണ്ടാം മാസം അസൈനാര്‍ മരണമടഞ്ഞു. ഒരു രാത്രിയുറക്കത്തിനുശേഷം പിന്നെ ഉണര്‍തേയില്ല. പ്രത്യേകമായി അസുഖത്തിന്റെ മൂര്‍ദ്ദ്ധന്യതയൊന്നും ഇല്ലായിരുന്നു. അകാലമൃത്യു വരിച്ച ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ മനസ്സിനെ മദിക്കുമ്പോഴൊക്കെയും അവര്‍ മകളെ പ്രാകും. ങും, ജനിപ്പച്ചവന്റെ വായില്‍ മണ്ണിടാനുണ്ടായ സന്താനം! എന്റെ മുന്നില്‍ കണ്ടുപോകരുത്‌. . .
അക്കാരണം കൊണ്ടുതന്നെ അവരുടെ സ്നേഹത്തിന്റെ ഇഴയടുപ്പം വളരെ ദുര്‍ബലമായിരുന്നു. ഉമ്മടുടെ ആ സ്നേഹശൂന്യതയായിരിക്കാം പലപ്പോഴും ധാര്‍ഷ്ട്യവും ധിക്കാരവും പ്രകടിപ്പിക്കാന്‍ അവളെയും പ്രേരിപ്പിച്ചത്‌. പള്ളിക്കൂടത്തിന്റെ മുറ്റത്തുപോലും കാലുകുത്തിയിട്ടില്ലാത്ത പാത്തുമ്മയ്ക്ക്‌ ചില ലോകകാര്യങ്ങളെപ്പറ്റി വലിയ ജ്ഞാനമാണ്‌. അല്ലാത്തപ്പോള്‍ അരിയെത്ര എന്നുചോദിച്ചാല്‍ പയറത്താഴി എന്ന പ്രകൃതവും. ബധിരമായ ബോധതലങ്ങള്‍ പ്രാകിയും പള്ളുപറഞ്ഞുമിരിക്കുമെങ്കിലും ചില നേരങ്ങളില്‍ ഉമ്മാക്ക്‌ മോളോട്‌ അതിരറ്റ സ്നേഹമാണ്‌. അപ്പോഴൊക്കെ, സ്നേഹത്തോടെ പിടിച്ചിരുത്തി ആ നേര്‍ത്തുനീണ്ട കൈക്കുമ്പിളില്‍ വെളിച്ചെണ്ണയെടുത്ത്‌ അവളുടെ ചപ്രത്തലമുടി വിടര്‍ത്തി, ചിറയില്‍ കൊണ്ടുപോയി വിസ്തരിച്ച്‌ കുളിപ്പിക്കും. അലക്കിയ തുണികളുടുപ്പിച്ച്‌, വയറുനിറയെ ഭക്ഷണം കഴിപ്പിക്കും. അന്നേരമൊക്കെ അവര്‍ക്ക്‌ വല്ലാത്തൊരാത്മ നിര്‍വൃതിയാണ്‌. രണ്ടുദിവസം കഴിഞ്ഞാല്‍ പാത്തുമ്മ വീണ്ടും പഴയപടിതന്നെ. നോമ്പുകാലത്ത്‌, ഉപവാസത്തിന്റെ തളര്‍ച്ച വകവയ്ക്കാതെ, മകളുടെ മുടന്തിനൊപ്പം ഏന്തിവലിഞ്ഞ്‌, വീടുകള്‍ കയറിയിറങ്ങിയാല്‍, ദാനത്തിന്റെ മഹത്വമറിയാവുവര്‍ നല്ലമനസ്സോടെ നീട്ടുന്ന എന്തെങ്കിലുമൊക്കെ കിട്ടും. അങ്ങനെയൊക്കെ ജീവിതം തള്ളിനീക്കുതിനിടയിലാണ്‌ മകളുടെ അപഥസഞ്ചാരം ഉമ്മ മണത്തറിയുത്‌. രണ്ടുമാസം മുന്‍പാണ്‌, കണക്കന്‍ വേലായുധന്റെ പെണ്ണിന്റെ ദേഹത്ത്‌ പുളിയുറുമ്പിനെ പിടിച്ചിട്ടതിന്റെ പേരില്‍, വേലായുധന്‍ വന്ന്‌ താത്തയെ ചീത്ത വിളിച്ചത്‌. ആ ദേഷ്യം തീര്‍ക്കാനായി അവളെ മുടിക്ക്‌ കുത്തിപിടിച്ച്‌ മുതുകിന്‌ രണ്ടു പൊട്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഉമ്മയുടെ കകോണിലെ നോട്ട്ം മകളുടെ അടിവയറ്റില്‍ പതിഞ്ഞത്‌. ഒരസ്വാഭാവികത തോന്നിയതുപോലെ. ഉള്ളില്‍ ഒരു വിറയല്‍ തോന്നിയോ. പൊടിയന്റെ മാവിലെ പച്ചമാങ്ങ ഉപ്പും മുളകും ചേര്‍ത്തും അവള്‍ സ്വാദോടെ കഴിച്ചതും, തുടര്‍ന്നുണ്ടായ ശര്‍ദ്ദിയുമൊക്കെ അവരുടെ മനസ്സിലൂടെ മിന്നലാട്ടം നടത്തി. ദഹനക്കേടായിരിക്കുമൊണ്‌ ധരിച്ചത്‌. പിന്നെ പപ്പടക്കാരി സുഭദ്രയാണ്‌, വേലിക്കല്‍ വെച്ച്‌ പാത്തുമ്മയെ മിക്കവാറും അലിയാരുഹാജിയുടെ മകന്റെ വീടിന്റെ പിന്നാമ്പുറങ്ങളില്‍ കാണാറുണ്ടെന്ന വര്‍ത്തമാനം അറിയിച്ചത്‌. കരിവീട്ടിപോലെ ഒത്തശരീരമുള്ള, ഹാജിയാരുടെ മകന്‍ നവാസ്‌ ആളത്ര ശരിയല്ലെന്ന്‌ നാട്ടുകാര്‍ക്കെല്ലാമറിയാവുന്ന സത്യം. എല്ലാം കൂട്ടി വായിച്ചപ്പോള്‍ ആ ഉമ്മയ്ക്ക്‌ ആത്മരോഷം അണപൊട്ടി. ആ കണ്ണുകളില്‍ നിന്ന്‌ ലോകം തന്നെ മാഞ്ഞുപോയി. കൊടുക്കാവുതിന്റെ പരമാവധി തല്ലും കുത്തും കൊടുത്തു. ഏറുകൊണ്ട പട്ടിയെപ്പോലെ കുറെ നേരം വലിയവായില്‍ നിലവിളിച്ചതല്ലാതെ സത്യങ്ങളൊന്നും പുറത്തുവില്ല. തുടര്‍ന്ന്‌ ഉമ്മയ്ക്കും മകള്‍ക്കുമിടയില്‍ മൗനത്തിന്റെ വേലിത്തിഴപ്പുകള്‍ വളര്‍ന്നു പന്തലിച്ചു. വളരെ ചുരുക്കം സംസാരിച്ച്‌ അവരുടെ ദിനരാത്രങ്ങള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. നാട്ടുകാരൊക്കെ അറിഞ്ഞുതുടങ്ങിയിരുന്നു സംഭവവികാസങ്ങള്‍. പാത്തുമ്മയുടെ സഞ്ചാരശീലം കുറഞ്ഞു. ഉമ്മയുടെ മനസ്സില്‍ മാത്രം ദു:ഖത്തിന്റെ ചിതല്‍പ്പുറ്റുകള്‍. അടിയാളന്റെ വിയര്‍പ്പിലും ചോരയിലും ഉയര്‍ു‍വ സവര്‍ണാധിപത്യവും ഉണ്ടചോറിനുള്ള നന്ദിയുമായിരിക്കാം പേരെടുത്ത്‌ പറഞ്ഞ്‌ ഒരാളെ ക്രൂശിക്കാതെ സത്യങ്ങള്‍ ആ ദരിദ്ര മനസ്സില്‍ത്തെ‍ കുഴിച്ചുമൂടാന്‍ അവര്‍ക്ക്‌ പ്രേരണയായത്‌.
പതിവിലും വിപരീതമായി ഇന്ന്‌ നേരം വെളുത്തപ്പോഴെ, പെട്ടിയിലിരു നിറം പോയ കുറെ മുക്കുപണ്ടങ്ങളും ചാര്‍ത്തി അണിഞ്ഞൊരുങ്ങി ഇറങ്ങിയതാണ്‌ പാത്തുമ്മ,. എങ്ങോട്ടുപോയെോ, എപ്പോള്‍ തിരിച്ചെത്തുമെന്നോ ഒരെത്തുംപിടിയും ഇല്ല. ജഢാവസ്ഥയിലായിരു പ്രകൃതിയിലേക്ക്‌ ഒരു പഴുത്ത ഓലമടല്‍ അടര്‍ന്നുവീണു. താത്തയുടെ ചിന്തകളും അതോടെ മുറിഞ്ഞു. വെയിലിന്റെ ചൂടുകുറഞ്ഞു. മഴക്കാറ്‌ വീണ്ടും തിടമ്പേറ്റാന്‍ തുടങ്ങി. ഒരു ഭ്രാന്തന്‍കാറ്റ്‌ ശക്തിയായി ആഞ്ഞടിച്ചെന്നോണം മുറ്റത്തുനിന്നിരുന്ന കവുങ്ങ്‌ വില്ലുകണക്കെ പുരപ്പുറത്തുവുതൊട്ടു. മരച്ചില്ലകളില്‍ കാറ്റിന്റെ തെയ്യം താളം. വീണ്ടും മഴയ്ക്കുള്ള പുറപ്പാടാണ്‌. ആ കവിളുകളിലെ ചുളിവുകളിലൂടെ ഒഴുകിയിറങ്ങിയ സങ്കടച്ചാലുകളില്‍ നിഴലിച്ചത്‌ ഭൂതത്തിന്റയും വര്‍ത്തമാനക്കാലത്തിന്റയും ഉപ്പുപുരണ്ട ഓര്‍മ്മകള്‍. നേരിന്റെ നിഴലുകള്‍ പോലെ, അലസഗമനം കഴിഞ്ഞ്‌, അകലെ കല്‍പടവുകള്‍ താണ്ടി വരുന്ന സ്വന്തം മകളുടെ നനഞ്ഞ കാഴ്ചകള്‍ മുഖം കോടിയ നേരറിവുകളായി ആ ഉമ്മയുടെ മനസ്സില്‍ പ്രേതസഞ്ചാരം നടത്തി. . .

1 comment:

  1. Tieti's Tieti's Tieti's Tieti's Tieti's Tieti's Tieti, India
    Tieti's Tieti is a babyliss pro titanium flat iron restaurant titanium astroneer located inside Tieti's at ceramic vs titanium flat iron 2200 Tio Ave in used ford edge titanium Temecula, Temecula, columbia titanium pants California.

    ReplyDelete