Sunday, August 29, 2010

ഒരുനിമിഷം മതി -തോമസ്‌ പി. കൊടിയന്‍

ഒടുവില്‍ വേര്‍പിരിയലിനു മുമ്പുള്ള ഒത്തുചേരല്‍.
പ്രകാശിനും സുനിതയ്ക്കുമിടയില്‍ ഇനി അറുത്തു മാറ്റപ്പെടുവാന്‍ അവശേഷിച്ചിരുത്‌ ഓരോ ഒപ്പുകളുടെ ബന്ധനം മാത്രം. വിവാഹമോചനക്കരാറിലൊപ്പിടുമ്പോള്‍ അവര്‍ക്ക്‌ ദേഹങ്ങള്‍ കുഴയുകയും കൈകള്‍ വിറയ്ക്കുകയും വായില്‍ ചോരചുവയ്ക്കുകയും ചെയ്തു. അവരുടെ കരള്‍ പിളര്‍ന്നൊഴുകിയ ചോര!
ഒപ്പിട്ടതിനുശേഷം പ്രകാശന്‍ ആദ്യം പുറത്തിറങ്ങി. സുനിത പിറകെയും. എട്ടുമാസം നീണ്ട ദാമ്പത്യത്തിന്റെ ശോകപരിണതി. . .
അവര്‍ക്കു മുി‍ല്‍ ഭൂമി തകര്‍ന്നു തരിപ്പണമായ രണ്ടു ഖണ്ഡങ്ങളായിക്കിടന്നിരുന്നു.
കഴിഞ്ഞ ജന്മത്തിലെ വിവാഹപ്പന്തല്‍ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നതുപോലെയും അന്നത്തെ നാഗസ്വരവാദ്യങ്ങള്‍ അപശ്രുതി ഉതിര്‍ക്കുന്നതുപോലെയുള്ള മായക്കാഴ്ച്ചകളിലും കേള്‍വികളിലും സ്വയം നഷ്ടപ്പെട്ട്‌ അവര്‍ വിവശരായി.
കുടുംബക്കോടതിയുടെ ഒതുക്കുക്കല്ലുകളിറങ്ങവേ കണ്ണുനീര്‍ കൊണ്ടു കണ്ണു മൂടിയിട്ടോ സാരിയില്‍ കാല്‍ തട്ടിയിട്ടോ സുനിത കടപഴകി വീണ ബോസായിമരം പോലെ വീണതു കൃത്യമായും പ്രകാശന്റെ കൈയില്‍ തന്നെ!
"നീയിനിയും വീഴാതെ നടക്കാന്‍ പഠിച്ചില്ലേ സുനിതേ? ഇപ്പോ ഞാന്‍ പിടിച്ചില്ലായിരുന്നെങ്കില്‍ നീ വീഴില്ലായിരുന്നോ? അതും ഈ ആള്‍ക്കൂട്ടത്തിനുമുമ്പില്‍!"കനിവിലും കരുതലും വിഹ്വലതയും നിറഞ്ഞ സ്വരത്തില്‍ അവന്‍ ചോദിച്ചു.
"സത്യം" അവള്‍ മൃദുവായി മൊഴിഞ്ഞു. അവളുടെ സ്വരത്തില്‍ വിജയിയുടെ ഗര്‍വ്വിലായിരുന്നു. പരാജിതയുടെ നൈരാശ്യവുമില്ലായിരുന്നു. പകരം മുറിവേറ്റു ജീവന്‍ വേര്‍പെടാറായ ഒരു മാടപ്പിറാവിന്റെ കുറുകല്‍ മാത്രം. അത്‌ അവന്റെ ഉള്ളുലച്ചു. അവളുടെ കാല്‍ തട്ടിയപ്പോള്‍ തള്ളവിരല്‍ അല്‍പം മുറിഞ്ഞു ചോര കിനിയതുകണ്ട്‌ അവനു വല്ലാതെ വേദനിച്ചു. ആ മുറിവില്‍ അവന്‍ കനിവു കൊണ്ടു. കുനിഞ്ഞിരുന്ന്‌ ആ ചോര ഉറുമാല്‍ കൊണ്ട്‌ ഒപ്പിയെടുക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ നദികളായി. കിടക്കയില്‍, അവന്‍ ഏറെ തോലോലിച്ചിരുന്ന, ഇപ്പോള്‍ വഴി പിരിയുന്ന ആ മൃദുല പാദങ്ങള്‍ക്കു മുന്നില്‍ അവന്‍ ഒരു പ്രേമപൂജാരിയായി. കൈ വിടുവാന്‍ മനസ്സില്ലാതെ അവന്‍ ആ പാദങ്ങളെ പരിചരിച്ചു. പാദങ്ങള്‍ പിന്‍വലിക്കാന്‍ മനസ്സില്ലാതെ അവളും പരവശയായി നിന്നു. അവന്റെ അര്‍ച്ചനകളായ ചൂടുകണ്ണുനീര്‍ദലങ്ങള്‍ വീണ്‌ അവളുടെ കാല്‍പടം പൊള്ളി; ഒപ്പം അവരുടെ കരളും.
അവന്റെ കണ്ണുനീരും അവളുടെ കണ്ണുനീരും ചേര്‍ന്ന്‌ അവളൊരു വലിയ കണ്ണുനീര്‍ത്തുള്ളയായി പെയ്തിറങ്ങി. ആ കണ്ണുനീര്‍ അവനിലും പകര്‍ന്നു.
അവളുടെ കണ്ണുകളിലൂടൂര്‍ന്നിറങ്ങിയ വലിയ കണ്ണുനീര്‍ത്തുള്ളികള്‍ വീണ്‌ അവന്റെ പുറം പൊള്ളുകയും വേദനിക്കുകയും ചെയ്തു. വിവാഹനാളുകളില്‍ പറയാതിരുതോ, ഓര്‍മ്മിച്ചിട്ടും പിടിവാശികള്‍ മൂലം പറയാതിരുതോ, ആയ ചില പരിഭവങ്ങളും സങ്കടങ്ങളും വ്ന്ന്‌ അവരെ പൊതിഞ്ഞു.

ഇടയ്ക്കെപ്പോഴോ അവനെഴുന്നേറ്റ്‌ അവളുടെ കണ്ണുകളുടെ ആഴങ്ങളിലൂടെ അവളുടെ ഹൃദയത്തില്‍ ചെന്നു. പിന്നെ ചോദിച്ചു. "നീ ഇനീം വീഴ്വോ സുനിതേ"
"വീഴും. പക്ഷെ, വീഴില്ല. നിങ്ങള്‍ കൂടെയുണ്ടെങ്കില്‍. . ."
"എങ്കില്‍ നീയിനി ഒറ്റയ്ക്കു പോകേണ്ട. നമുക്കൊി‍ച്ചു പോകാം." അവളെ തന്നോടു ചേര്‍ത്തു പിടിച്ചുകൊണ്ടു അവര്‍, അവരെ കാത്തുകിടന്നിരുന്ന പുത്തന്‍ ലോകത്തെക്കു നടക്കുമ്പോള്‍ മുന്നിലെ ഭൂമിയ്ക്കു പിളര്‍പ്പില്ലായിരുന്നു. അവരെ വാത്സല്യപൂര്‍വ്വം ക്ഷണിച്ചുകൊണ്ട്‌ അതങ്ങനെ പരന്നു കിടന്നു. മാനം അവളെ ചുംബിക്കുന്നിടം വരെ. അവിടെ നിറയെ പുതുപൂക്കളും പുതുരാഗങ്ങളും. . .
അവര്‍ മുന്നോട്ടു പോകുമ്പോള്‍ പിറകില്‍ നിന്ന്‌ മുട്ടന്‍ തെറിവിളി- കല്യാണനാളിലെ കുരവയ്ക്കു പകരം! വിവാഹമോചനത്തിനു സാക്ഷി നില്‍ക്കാന്‍ വന്ന സുഹൃത്തുക്കളായിരുന്നു.
"കൊണ്ടുപൊയ്ക്കോടാ കൊണ്ട്പൊയ്ക്കോ. ബാക്കിയുള്ളവരെ തീ തീറ്റിച്ചിട്ട്‌ ഇപ്പൊനിങ്ങളൊന്നായി. ഞങ്ങളോ, കുടുംബം കലക്കികളും ദൈവം യോജിപ്പിക്കു ബ്ന്ധങ്ങള്‍ വേര്‍പെടുത്തുവരും കോടതികളില്‍ ഉപേക്ഷിക്കപ്പെടത്തക്ക പാഴ്‌വസ്തുക്കളുമായി. എടാ, എടാ - മോനെ ഇന്നു ചെലവു ചെച്തില്ലെങ്കി നിന്നെ കൊല്ലും ഞങ്ങള്‍."
അങ്ങനെ പറയുമ്പോള്‍, ഏതോ, ഒരു ആഹ്ലാദത്തില്‍ അവര്‍ നിറഞ്ഞു വഴിഞ്ഞു.
ഹൃദയവിശുദ്ധിയുടെ അദൃശ്യലോകത്തുനിന്നും സമാധാനത്തിന്റെ മഞ്ഞുകണങ്ങള്‍ വന്ന്‌ അവരുടെ കാഴ്ചകളെ മറച്ചിരുന്നു. അവര്‍ണ്ണനീയമായൊരു സന്തോഷം കൊണ്ട്‌ അവരുടെ സ്വരങ്ങളും ഇടറിപ്പോയിരുന്നു. പുതുതലമുറയുടെ, തങ്ങള്‍ക്കു തിരിയാത്ത പെരുമാറ്റ വൈചിത്ര്യങ്ങള്‍ കണ്ടിരുന്നിരുന്ന കുടുംബക്കോടതി ജീവനക്കാരിലും ഒരു മന്ദഹാസം വിരിയുന്നുണ്ടായിരുന്നു. . .

തോമസ്‌ പി. കൊടിയന്‍

No comments:

Post a Comment