Sunday, August 29, 2010

മരിച്ചിട്ടും മരിക്കാത്ത രാമേട്ടന്‍ (ഷയ്മജ)

രാമേട്ടന്റെ മരണം സത്യത്തില്‍ ഞങ്ങളുടെ ഗ്രാമത്തിലെ സാധാരണ ജനജീവിതത്തെ സ്തംഭിപ്പിക്കുക തന്നെ ചെയ്തിട്ടുണ്ട്‌. നിങ്ങളുടെമനസ്സിലിപ്പോള്‍ ഈ രാമേട്ടന്‍ പഞ്ചായത്ത്‌ പ്രസിഡണ്ടോ മറ്റോ ആയിരിക്കും അങ്ങിനെയാണെങ്കില്‍ നിങ്ങള്‍ക്ക്‌ തെറ്റി. രാമേട്ടന്റെ മരണം നടത്‌ ആഗസ്റ്റ്‌ 9ാ‍ം തിയ്യതി വ്യാഴാഴ്ചയാണ്‌. വൈകിട്ട്‌ കോളേജില്‍ നിന്നും തിരിച്ചെത്തിയ എന്നോട്‌ ഡ്രെസ്സ്‌ മാറുതിനിടയിലാണ്‌ രാമന്‍സ്വാമിയുടെ മരണവൃത്താന്തം അമ്മ അറിയിച്ചത്‌. അതിനാല്‍ തന്നെ അമ്മയുടെ മുഖഭാവം കാണാന്‍ എനിയ്ക്ക്‌ കഴിഞ്ഞില്ല. നിങ്ങള്‍ ചിന്തിയ്ക്കുന്നുണ്ടാവും ഒരു സ്വാമിയാവാന്‍ മാത്രം രാമേട്ടന്‌ വല്ല സിദ്ധിയുമുണ്ടോ എന്ന്‌, ഏയ്‌ ! അതെല്ലാം നിങ്ങളുടെ തെറ്റായ ധാരണകളാണ്‌, രാമേട്ടന്‍ തീര്‍ച്ചയായും ഒരു സാധാരണ മനുഷ്യനാണ്‌. പിന്നെ രാമന്‍ സ്വാമി എന്ന നാമധേയം വന്നതെങ്ങിനെയെന്ന്‌ നിങ്ങള്‍ ചിന്തിയ്ക്കുു‍ണ്ടാവും, ശരിയാണ്‌ ഇത്തരം ചിന്തകള്‍ നിങ്ങളില്‍ കടുവരാന്‍ അവകാശമുണ്ട്‌, എല്ലാം പറയാം; അല്‍പം ക്ഷമിയ്ക്കണം.
രാമേട്ടനെ കുറിച്ച്‌ കുറച്ചൊന്നുമല്ല പറയാനുള്ളത്‌.... ആദ്യം അദ്ദേഹത്തിന്റെ രൂപത്തെ പറ്റി പറയാം. വലിയ ഉരുണ്ട കണ്ണും നീണ്ട താടിയും മുടിയും, കാലില്‍ രണ്ട്‌ കറുത്തിരുണ്ട തഴമ്പുമുള്ള കറുത്ത്‌ മെലിഞ്ഞ്‌ അവശനായ മനുഷ്യന്‍, പക്ഷേ അദ്ദേഹത്തിന്റെ നെറ്റിയിലും നെഞ്ചിലും ധാരാളം ഭസ്മം ഉണ്ടാവും ചുമന്ന കണ്ണുകള്‍ അദ്ദേഹത്തിന്റെ രൂപത്തെ കൂടുതല്‍ ഭീബത്സമാക്കുന്നു. രാമേട്ടന്‌ ഭാര്യയും കുട്ടികളുമുണ്ട്‌. മൂത്ത ആകുട്ടി രാമേട്ടനെ പ്പോലെ മിടുക്കനല്ലെങ്കിലും ആ തൊഴിലില്‍ വ്യാപൃതനായതുകൊണ്ട്‌ ഏറെകുറെ എല്ലാവരും അറിയുന്നു. എന്നാല്‍ രാമേട്ടനോളം പ്രശസ്തനാവാന്‍ ആ മകന്‌ കഴിഞ്ഞിട്ടില്ല, ഇനി രാമേട്ടന്റെ അഭാവത്താല്‍ നേടുമോ എന്തോ ?
രാമേട്ടന്‍ ഭാര്യയെ ഉപദ്രവിക്കുതിലും, മദ്യപിക്കുന്നതിലും മറ്റു മദ്യപന്‍മാരെയും ഭാര്യാദ്രോഹകരെയും വളരെയധികം പിന്നിലാക്കി ഞങ്ങളുടെ ഗ്രാമത്തിലെ ജനശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്‌. ഇങ്ങനെയൊക്കെയെങ്കിലും പഴനിയിലേയ്ക്ക്‌ പോവാന്‍ വൃതമെടുത്താല്‍ രാമേട്ടന്‍ രാമന്‍ സ്വാമിയായി മാറുകയായി. മദ്യപിക്കാതെ ഭാര്യയെ ഉപദ്രവിയ്ക്കാതെ, ഭാര്യയും കുട്ടികളുമൊന്നിച്ച്‌ അദ്ദേഹം സുബ്രഹ്മണ്യ സിധിയിലെത്തുന്നു. അതാണ്‌ ഞങ്ങളുടെ നാട്ടില്‍ ഒരു വിഭാഗം അദ്ദേഹത്തെ രാമന്‍ സ്വാമി എന്നു വിളിയ്ക്കുതിന്‌ കാരണം.
ഞങ്ങള്‍ കുട്ടികള്‍ക്ക്‌ രാമേട്ടന്‍ എന്നും ഒരു പേടി സ്വപ്നമായരുന്നു. പ്രത്യേകിച്ചും എനിയ്ക്ക്‌ അയാളുടെ ചുമന്ന കണ്ണുകള്‍ അത്രയും ഭയാനകമായിരുന്നു. എങ്കിലും രാമേട്ടന്റെ മരണം ഞങ്ങളെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുത്‌, ആണ്‍കുട്ടികള്‍ക്ക്‌ പണിയൊു‍മില്ലാതെ ജീവിതം വഴിമുട്ടിന്‍ല്‍ക്കുന്ന കല്ല്യാണിയമ്മയുടെ വീടിന്റെ എത്ര ഓടുകളാണ്‌ നാളികേരം അടര്‍ന്നു വീണ്‌ ഉടഞ്ഞുപോയത്‌. ഓടുകള്‍ നഷ്ടപെട്ട വിടവിലൂടെ ഒരു കാരുണ്യവുമില്ലാതെ മഴ അവരുടെ വീടാകെ നനയ്ക്കുമ്പോള്‍ പാവം കല്ല്യാണിയമ്മ രാമേട്ടനെ ഓര്‍ത്തുപോകുന്നുണ്ടാവാം ! രാമേട്ടനുണ്ടായിരുന്നെങ്കില്‍ ഈ നാളികേരം അടര്‍ന്നു വീഴുകയും തുടര്‍ന്ന്‌ ഓടുകള്‍ പൊട്ടുകയും ഉണ്ടാകുമായിരുന്നില്ലല്ലോ............. പാത്തുമ്മയുടെ കുട്ടിയ്ക്ക്‌ അതിസാരം പിടിപ്പെട്ട്‌ തളര്‍ന്ന്‌ കിടക്കുമ്പോള്‍ കരിക്കുവെള്ളം കൊടുക്കാന്‍ എവിടെയൊക്കെയാണ്‌ പാത്തുമ്മ തെങ്ങുകയറ്റുകാരെ തിരക്കി ഓടിയത്‌, പാവം നിരാശയായിരുന്നു ഫലം. തെങ്ങുകയറ്റുകാരുടെ യൂണിയനുകളിലൊന്നും പങ്കില്ലാത്ത രാമേട്ടന്‍ എന്നും എപ്പോഴും ആപത്ഘട്ടങ്ങളില്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ട്‌. വീട്ടാവശ്യത്തിനുള്ള നാളികേരം തീരുമ്പോള്‍ ദൈവദൂതനെപ്പോലെ പ്രത്യക്ഷപ്പെടാറുണ്ട്‌. ഏത്‌ ഉയരമുള്ള തെങ്ങിലും രാമേട്ടന്‍ കയറും, രാമേട്ടന്റെ ധീരതയ്ക്കുമുന്നില്‍ തെങ്ങിന്റെ പൊക്കം നിസ്സാരമാവും, പക്ഷേ എന്തുചെയ്യാം ഞങ്ങളുടെ രാമേട്ടന്‍ മരിച്ചുപോയില്ലേ, അല്ലെങ്കില്‍ സാക്ഷരതാക്ലാസ്സ്‌ രാമേട്ടനുവേണ്ടി മാത്രം നടത്തേണ്ടിവരുമായിരുന്നു, ഒന്നിനും നില്‍ക്കാതെ തെങ്ങില്‍ കയറുന്ന വേഗത്തില്‍ തന്നെ ഈ ലോകത്തോട്‌ വിട പറഞ്ഞു. ഇപ്പോള്‍ രാമേട്ടന്റെ ചുമന്ന കണ്ണുകളല്ല എന്നെ വേട്ടയാടുന്നത്‌, അച്ഛന്‍ നഷ്ടപ്പെട്ട ആ കുട്ടികളുടെ ആര്‍ദ്രമായ കണ്ണുകളാണ്‌.........



ഷൈമജ ശിവറാം

No comments:

Post a Comment